രോഹിത് തന്ത്രശാലി, കോഹ്‍ലി എല്ലാവർക്കും പ്രോത്സാഹനം : വരുണ്‍ ചക്രവര്‍ത്തി

ന്ത്യന്‍ ക്രിക്കറ്റ് ടീം സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും പ്രശംസിച്ച് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. വിരാട് കോഹ്‌ലി എല്ലാവര്‍ക്കും പ്രോത്സാഹനമായ താരമാണെന്ന് വരുണ്‍ പറഞ്ഞു. എന്നാല്‍ രോഹിത് ശര്‍മ ഒരു തന്ത്രശാലിയാണ്. രവിചന്ദ്രന്‍ അശ്വിന്റെ യുട്യൂബ് ചാനലിനോടായിരുന്നു വരുണിന്റെ പ്രഖ്യാപനം.

‘വിരാട് കോഹ്‌ലി ഒരു മികച്ച നായകനാണ്. 2021 ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരമാണ് എനിക്ക് ഓര്‍മ വരുന്നത്. ഇന്ത്യയുടെ ആദ്യ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് ഷഹീന്‍ ഷാ അഫ്രീദിയാണ്. വിരാട് കോഹ്‌ലി ക്രീസിലുണ്ട്. അഫ്രീദിയെ സ്റ്റെപ് ഔട്ട് ചെയ്ത് വിരാട് ഒരു സിക്‌സര്‍ നേടി. അത് എല്ലാവര്‍ക്കും പ്രോത്സാഹനമായിരുന്നു,’ വരുണ്‍ പറഞ്ഞു.

‘വിരാട് കോഹ്‌ലി വ്യത്യസ്തനായ ഒരു താരമാണ്. പ്രത്യേകിച്ചും വിരാടിന് എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിയും. എപ്പോഴൊക്കെ വിരാടുമായി സംസാരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഒരുപാട് പ്രോത്സാഹനം നല്‍കുന്ന വാക്കുകളാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. എന്നാല്‍ രോഹിത് ശര്‍മ തന്ത്രശാലിയാണ്. വിരാടും രോഹിത്തും വ്യത്യസ്തരാണ്,’ വരുണ്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരിക്കല്‍ ഡി ആര്‍ എസ് എടുക്കുന്ന സമയത്ത് രോഹിത് ശര്‍മയ്‌ക്കൊപ്പമുണ്ടായ സംഭാഷണത്തെക്കുറിച്ചും വരുണ്‍ സംസാരിച്ചു. രോഹിത് എന്നോട് ചോദിച്ചു. മച്ചാ, അത് സ്റ്റമ്പില്‍ തന്നെ കൊള്ളുമെന്ന് ഉറപ്പാണോ അതോ എന്നെ പറ്റിക്കുകയാണോ?. പദ്ധതികള്‍ ശരിയായില്‍ നടന്നില്ലെങ്കില്‍ രോഹിത് ശര്‍മയ്ക്ക് നിരാശ തോന്നും,’ വരുണ്‍ ചക്രവര്‍ത്തി വ്യക്തമാക്കി.

More From Author

Leave a Reply

Your email address will not be published. Required fields are marked *