Home » Blog » Kerala » “രാഷ്ട്രീയത്തിൽ എതിരാളികൾ മാത്രമേയുള്ളൂ, ശത്രുക്കളില്ല, എ.കെ.എം അഷ്റഫിന് മന്ത്രി പദവി ലഭിക്കാതെ പോയത് വേദനാജനകം”; കെ സുരേന്ദ്രന്‍
3

തിരുവനന്തപുരം: മുസ്‍ലിം ലീഗിലെ എ.കെ.എം അഷ്റഫിന് മന്ത്രി പദവി ലഭിക്കാതെ പോയത് അങ്ങേയറ്റം വേദനാജനകമാണെന്ന് കെ.സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയത്തിൽ എതിരാളികൾ മാത്രമേയുള്ളൂ, ശത്രുക്കളില്ലെന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ ആരംഭിക്കുന്നത്.

കേരളത്തിലെ ഏറ്റവും അവികസിത ജില്ലയായ കാസർഗോഡിന്റെ പുരോഗതിക്കായി അവിടെ നിന്നൊരു മന്ത്രിയുണ്ടാകണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നതായും സുരേന്ദ്രൻ വ്യക്തമാക്കി. മഞ്ചേശ്വരത്ത് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ കെ.സുരേന്ദ്രനെയാണ് അഷ്റഫ് തോല്‍പ്പിച്ചത്.