Home » Blog » Cinema » “രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു, ഒടുവില്‍ യുവാക്കളെയും അവരുടെ ചിന്തകളെയും ഭയമാണെന്ന് സമ്മതിക്കേണ്ടി വന്നു” – ബിജെപിയെ പരിഹസിച്ച് പ്രകാശ് രാജ്
17

തൃശൂർ: രാജ്യത്തെ യുവാക്കൾ പ്രതീക്ഷ നൽകുന്നവരാണെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. തൃശൂരിൽ 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് വലിയ അംഗീകാരമാണെന്നും സംഘടനയുമായി തനിക്ക് ദീർഘകാല ബന്ധമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. രാജ്യത്തെ യുവാക്കൾ പ്രതീക്ഷ നൽകുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. ജന്തർ മന്ദറിൽ യുവാക്കളുടെ ശക്തിയും ആവേശവും കണ്ടു.

ഒടുവിൽ യുവാക്കളെയും അവരുടെ ചിന്തകളെയും ഭയമാണെന്ന് സമ്മതിക്കേണ്ടിവന്നുവെന്നും പ്രകാശ് രാജ് പരിഹസിച്ചു. രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു. ‘നിങ്ങളെ ഭയമില്ല’ എന്ന സന്ദേശമാണ് യുവാക്കൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും ഡൽഹിയിൽ യുവാക്കൾ ആദ്യമായി എത്തിയപ്പോൾ പാർലമെന്റ് വിറച്ചുവെന്നും പ്രകാശ് രാജ് പറഞ്ഞു. ഇപ്പോൾ എവിടെ വേണമെങ്കിലും സമരം നടത്താം. സമരവേദികൾ മാറിയെന്നും ജന്തർ മന്ദറിൽ മാത്രമല്ല പ്രതിഷേധങ്ങൾ നടത്താനാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.