Home » Blog » Kerala » രണ്ട് ദിവസത്തെ സന്ദർശനം; ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്
dhy-680x450

പരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് (ഡിസംബർ 29) തിരുവനന്തപുരത്തെത്തും. വൈകിട്ട് ഏഴ് മണിക്ക് വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം രാത്രി 7.20-ന് പാളയം എൽ.എം.എസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് രാജ്ഭവനിൽ താമസിക്കുന്ന ഉപരാഷ്ട്രപതി, സന്ദർശനത്തിന്റെ രണ്ടാം ദിവസമായ 30-ാം തീയതി രാവിലെ 10 മണിക്ക് വർക്കല ശിവഗിരിയിൽ വെച്ച് 93-ാമത് ശിവഗിരി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ശിവഗിരിയിലെ ചടങ്ങുകൾക്ക് ശേഷം ഹെലികോപ്റ്റർ മാർഗ്ഗം തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 12.05-ന് മാർ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലും ഉദ്ഘാടകനായി എത്തും. സന്ദർശനം പൂർത്തിയാക്കി ഉച്ചയ്ക്ക് 1.25-ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം മടങ്ങും.