Home » Top News » Kerala » യുവതിക്കെതിരെ 9 തെളിവുകൾ; ലൈംഗിക പീഡന കേസിൽ നിർണ്ണായകമായ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ
Rahul-Mamkootathil-680x450 (1)

ലൈംഗിക പീഡന കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ നിർണ്ണായകമായ തെളിവുകളുമായി യൂത്ത് കോൺഗ്രസ് നേതാവും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. ഒമ്പത് തെളിവുകളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷക്കൊപ്പം സമർപ്പിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം, യുവതി ജോലിചെയ്തിരുന്ന ചാനലിന്റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ യുവതിയെ പ്രേരിപ്പിച്ചു എന്നതിനുള്ള തെളിവുകൾ പെൻഡ്രൈവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും രാഹുൽ നൽകിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ, ബലാത്സംഗം നടന്നതായി പറയുന്ന കാലയളവിൽ യുവതി ഭർത്താവിന് ഒപ്പമാണ് താമസിച്ചിരുന്നത് എന്നതിനുള്ള തെളിവുകളും രാഹുൽ സമർപ്പിച്ച രേഖകളിൽ ഉൾപ്പെടുന്നു എന്നാണ് വിവരം. ഈ തെളിവുകൾ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നിർണായകമാവുകയും കേസിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുകയും ചെയ്യും.

കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോവുകയും പോലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ തിരുവനന്തപുരത്തെത്തിയിരുന്നു. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തി മുൻകൂർ ജാമ്യഹർജി നൽകുന്നതിനായുള്ള വക്കാലത്തിൽ അദ്ദേഹം നേരിട്ട് ഒപ്പിട്ടു. ജാമ്യഹർജി നൽകിയ ശേഷം രാഹുൽ എങ്ങോട്ട് പോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യഹർജി ബുധനാഴ്ച കോടതി പരിഗണിക്കും.