Home » Blog » Kerala » യുവതാരങ്ങളിൽ വിശ്വാസമർപ്പിച്ച് സിഎസ്‌കെ; പ്ലേയിംഗ് ഇലവൻ ഇങ്ങനെ
f07342bbc0ada08aca1e3317a9883687b7a79449d497755fe76b8e5566c4fffe.0

ക്കാലത്തും പരിചയസമ്പന്നരെ മാത്രം വിശ്വസിച്ചിരുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ യുവതാരങ്ങളിൽ വിശ്വാസമർപ്പിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി പ്രശാന്ത് വീറിനെയും, ഫിനിഷറായി കാർത്തിക് ശർമ്മയെയും ടീമിലെത്തിക്കാൻ ചെന്നൈ ചിലവാക്കിയത് 14.20 കോടി രൂപ വീതമാണ്. അൺക്യാപ്ഡ് താരങ്ങൾക്ക് ഐപിഎൽ ചരിത്രത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

ഓപ്പണറായി സഞ്ജു, നയിക്കാൻ റുതുരാജ്

ലേലത്തിന് മുമ്പ് തന്നെ രാജസ്ഥാൻ റോയൽസിൽ നിന്ന് ട്രേഡ് വഴി ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസൺ ആകും ചെന്നൈയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റനായ ആയുഷ് മാത്രെയാകും സഞ്ജുവിന്റെ പങ്കാളി. ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് മൂന്നാം നമ്പറിലിറങ്ങും. ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ്, കാർത്തിക് ശർമ്മ, പ്രശാന്ത് വീർ എന്നിവർ ചേരുന്ന മധ്യനിര ബാറ്റിംഗിൽ കരുത്താകും. എം എസ് ധോണി ഫിനിഷറുടെ റോളിൽ ടീമിന് ആത്മവിശ്വാസം പകരും.

ബൗളിംഗ് നിരയും സ്പിൻ കരുത്തും

പേസ് ബൗളിംഗിൽ ഖലീൽ അഹമ്മദും മാറ്റ് ഹെൻറിയും പുതിയ പന്തിൽ ആക്രമണം നയിക്കുമ്പോൾ, മധ്യ ഓവറുകളിൽ നഥാൻ എല്ലിസ് എത്തും. ചെപ്പോക്കിലെ സ്ലോ പിച്ചുകളിൽ നൂർ അഹമ്മദും രാഹുൽ ചാഹറും ചേരുന്ന സ്പിൻ സഖ്യം ചെന്നൈയ്ക്ക് വലിയ മുൻതൂക്കം നൽകും.

സിഎസ്‌കെ സാധ്യതാ പ്ലേയിംഗ് ഇലവൻ

ആയുഷ് മാത്രെ, സഞ്ജു സാംസൺ, റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ്, കാർത്തിക് ശർമ്മ, പ്രശാന്ത് വീർ, എം.എസ് ധോണി, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, നഥാൻ എല്ലിസ്. ഇംപാക്ട് പ്ലെയർ: രാഹുൽ ചാഹർ.

സിഎസ്‌കെ സ്ക്വാഡ്: സഞ്ജു സാംസൺ (ട്രേഡ്), റുതുരാജ് ഗെയ്‌ക്‌വാദ്, എംഎസ് ധോണി, ശിവം ദുബെ, മാത്യു ഷോർട്ട്, ആയുഷ് മാത്രെ, പ്രശാന്ത് വീർ, കാർത്തിക് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, ആന്ദ്രേ സിദ്ധാർത്ഥ്, ഖലീൽ അഹമ്മദ്, നൂർ അഹമ്മദ്, നഥാൻ എല്ലിസ്, മാറ്റ് ഹെൻറി, രാഹുൽ ചാഹർ, സർഫറാസ് ഖാൻ.