Home » Blog » kerala Max » യാത്രാമധ്യേ ഹെലികോപ്റ്റർ തകർന്നു വീണു; കെനിയയിലുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു
Untitled-1-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-7-680x450

കെനിയയിലെ സംബുരു കൗണ്ടിയിലുള്ള ഒലോലോക്വെ പർവതനിരകളിൽ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഓഗസ്റ്റ് 19 – ന് രാവിലെ ലോയിസാബ വന്യജീവി സങ്കേതത്തിൽ നിന്ന് യാത്ര തിരിച്ച ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരിൽ ഇക്വഡോറിലെ ഇന്റലിജൻസ് മേധാവിയും ഭാര്യയും, അമേരിക്കൻ വിനോദസഞ്ചാരികളും പൈലറ്റുമാണ് ഉൾപ്പെട്ടിരിക്കുന്നത്.

കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റി (കെസിഎഎ) സ്ഥിരീകരിച്ചതനുസരിച്ച്, ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴ് പേരും അപകടത്തിൽ മരിച്ചു. രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും, അപകടസ്ഥലത്തിന്റെ ഭൂപ്രകൃതി അതീവ ദുഷ്കരമായത് പ്രതിസന്ധി സൃഷ്ടിച്ചു. അപകടത്തിന് പിന്നാലെ ഹെലികോപ്റ്റർ തീപിടിച്ചു കത്തുന്നതിന്റെ ദൃശ്യങ്ങൾ കെനിയ റെഡ് ക്രോസ് തങ്ങളുടെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിരുന്നു.

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (എഎഐടി) ഡയറക്ടർ ഫ്രെഡ്രിക് കബുംഗെ ആണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. അപകടം നടന്നയുടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾക്കായി സംഘത്തെ അയച്ചെങ്കിലും ആരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.