Home » Blog » Kerala » മോക്ക് ഓക്ഷനിൽ മിന്നിച്ച് ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ; കെ.കെ.ആർ. നൽകിയത് 30.5 കോടി!
Untitled-1-Recovered-13-680x450

.പി.എൽ. മിനി താരലേലത്തിന് മുന്നോടിയായി അബുദാബിയിൽ സ്റ്റാർ സ്‌പോർട്‌സ് സംഘടിപ്പിച്ച മോക്ക് ഓക്ഷനിൽ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ റെക്കോർഡ് തുക സ്വന്തമാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുൻ താരം റോബിൻ ഉത്തപ്പ ഗ്രീനിനായി 30.50 കോടി രൂപയാണ് വാരിയെറിഞ്ഞത്. മോക്ക് ഓക്ഷനിൽ ഏറ്റവും കൂടുതൽ തുക നേടിയ താരവും ഗ്രീനാണ്.

കാമറൂൺ ഗ്രീനിന് പിന്നാലെ ഏറ്റവും കൂടുതൽ തുക ലഭിച്ചത് ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിംഗ്‌സ്റ്റണിനാണ്. ലഖ്‌നൗവിനെ പ്രതിനിധീകരിച്ച ഇർഫാൻ പത്താൻ ലിവിംഗ്‌സ്റ്റണിനെ 19 കോടി രൂപക്ക് ടീമിലെത്തിച്ചു. അതേസമയം, മോക്ക് ഓക്ഷനിൽ താരങ്ങൾക്കായി ടീമുകൾ മുടക്കിയ പ്രധാന തുകകൾ ഇങ്ങനെയാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (റോബിൻ ഉത്തപ്പ): കാമറൂൺ ഗ്രീൻ (30.50 കോടി), മതീഷ് പതിരാന (13 കോടി), ജോണി ബെയർസ്റ്റോ (2.5 കോടി).

ചെന്നൈ സൂപ്പർ കിംഗ്‌സ് (സുരേഷ് റെയ്‌ന): രാഹുൽ ചാഹർ (10 കോടി), ആൻറിച്ച് നോർക്യ (7.5 കോടി), സർഫറാസ് ഖാൻ (7 കോടി), ശിവം മാവി (2.5 കോടി). ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്കയെ അടിസ്ഥാന വിലയായ 2 കോടിക്ക് റെയ്‌ന സ്വന്തമാക്കിയത് ശ്രദ്ധേയമായി.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (അനിൽ കുംബ്ലെ): ചേതൻ സക്കറിയ (6.5 കോടി), വെങ്കടേഷ് അയ്യർ (6 കോടി).

രാജസ്ഥാൻ റോയൽസ് (ആകാശ് ചോപ്ര): രവി ബിഷ്ണോയ് (11.50 കോടി).

ഡൽഹി കാപിറ്റൽസ് (മുഹമ്മദ് കൈഫ്): ഡേവിഡ് മില്ലർ (9.5 കോടി), ലുങ്കി എൻഗിഡി (6.5 കോടി).

ന്യൂസിലൻഡ് താരങ്ങളായ രച്ചിൻ രവീന്ദ്രക്കും ഡെവോൺ കോൺവെക്കും മോക്ക് ഓക്ഷനിൽ ആവശ്യക്കാർ ഉണ്ടായില്ല. ലേലത്തിൽ ഏറ്റവും കുറഞ്ഞ തുക കൈവശമുള്ള മുംബൈ ഇന്ത്യൻസ് ശക്തമായി രംഗത്തിറങ്ങിയില്ല.