Home » Blog » Kerala » മൂന്നാറിൽ ബിജെപി സ്ഥാനാർത്ഥിയായി ‘സോണിയ ഗാന്ധി’; താമര ചിഹ്നത്തിൽ മത്സരം
sonia-gandhi-munnar-680x450

മൂന്നാർ പഞ്ചായത്തിലെ 16-ാം വാർഡായ നല്ലതണ്ണിയിൽ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന സോണിയ ഗാന്ധി ശ്രദ്ധാകേന്ദ്രമാകുന്നു. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് ഈ സോണിയ ഗാന്ധി. രസകരമെന്നു പറയട്ടെ, പരേതനായ മുതിർന്ന കോൺഗ്രസ് നേതാവ് ദുരെരാജിന്റെ മകളാണ് ഇവർ.

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ആരാധനകൊണ്ടാണ് അദ്ദേഹം മകൾക്ക് ഈ പേര് നൽകിയത്. എന്നാൽ, ബിജെപി പ്രവർത്തകനായ സുഭാഷിനെ വിവാഹം ചെയ്തതോടെ സോണിയ ബിജെപി അനുഭാവിയായി മാറുകയും ഇത്തവണ അവർക്ക് മത്സരിക്കാൻ സീറ്റ് ലഭിക്കുകയും ചെയ്തു. ഈ വാർഡിൽ കോൺഗ്രസിലെ മഞ്ജുള രമേശും സിപിഎമ്മിലെ വലർമതിയുമാണ് സോണിയയുടെ എതിർ സ്ഥാനാർത്ഥികൾ. നല്ലതണ്ണിയിൽ ‘സോണിയ ഗാന്ധി’ കോൺഗ്രസിനെ തോൽപ്പിക്കുമോ എന്ന ആകാംഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.