mohammed-shami-680x450.jpg

ഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ എട്ട് വിക്കറ്റുകളുമായി ബംഗാളിൻ്റെ വിജയത്തിൽ നിർണായകമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ പിന്തുണച്ച് ബംഗാൾ പരിശീലകൻ ലക്ഷ്മി രത്തൻ ശുക്ല രംഗത്ത്.

“മുഹമ്മദ് ഷമിക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല, അവനാണ് അവൻ്റെ ഏറ്റവും വലിയ സർട്ടിഫിക്കറ്റ്, അവന് ആരാധകരുടെയും മാധ്യമങ്ങളുടെയും പിന്തുണയുണ്ട്; അവരാണ് ഏറ്റവും വലിയ സെലക്ടർമാർ,” ശുക്ല പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഷമിയെ പരിഗണിക്കാതിരുന്നത് കായികക്ഷമതയില്ലാത്തതിനാലാണെന്ന ചീഫ് സെലക്ടർ അജിത് അഗാർക്കറിൻ്റെ മുൻ പ്രസ്താവനയ്ക്കുള്ള പരോക്ഷ മറുപടിയാണ് ശുക്ലയുടെ ഈ വാക്കുകൾ.

ഗുജറാത്തിനെതിരെ ആദ്യ ഇന്നിങ്‌സിൽ മൂന്നും രണ്ടാം ഇന്നിങ്‌സിൽ അഞ്ചും വിക്കറ്റുകൾ നേടിയ ഷമി ഈ സീസണിലെ രണ്ട് രഞ്ജി മത്സരങ്ങളിൽ നിന്നായി 15 വിക്കറ്റുകൾ നേടിയിരുന്നു. രഞ്ജി ട്രോഫി കളിക്കുന്ന തനിക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്ലെന്നും സെലക്ടർമാർ ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ഷമിയും നേരത്തെ തുറന്നടിച്ചതോടെ അഗാർക്കറും ഷമിയും തമ്മിലുള്ള വാക്പോര് കനക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *