Home » Blog » kerala Max » മുഖ്യമന്ത്രി വി.ഡി സതീശനും രാജീവ് ചന്ദ്രശേഖറും തമ്മിൽ കൂടിക്കാഴ്ച നടത്തി
rajeev-chandrasekhar-v-d1

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍. രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

നേമം മണ്ഡലത്തിന്റെ വികസനാവശ്യങ്ങളെക്കുറിച്ചും ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു. മലയാളികളുടെ നന്മ ലക്ഷ്യമാക്കിയുള്ള എല്ലാ തീരുമാനങ്ങളെയും ബിജെപി/എന്‍ഡിഎ പിന്തുണയ്ക്കുകയും, ജനവിരുദ്ധ നയങ്ങളെ ശക്തമായി എതിര്‍ക്കുകയും ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു