മലപ്പുറം: വീടിന്റെ ടെറസിൽ നിന്നും വീണ് കഴുത്തിൽ ഗേറ്റിന്റെ ഇരുമ്പുകമ്പി തുളച്ചുകയറി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 16-കാരൻ മരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി മുഹമ്മദ് മാസിൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 31-നായിരുന്നു സംഭവം നടന്നത്. വീടിന്റെ ടെറസിന് മുകളിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. താഴെയുണ്ടായിരുന്ന ഇരുമ്പ് ഗേറ്റിന് മുകളിലേക്കാണ് കുട്ടി പതിച്ചത്. ഫയർ ഫോഴ്സ് എത്തി കഴുത്തിലെ കമ്പി മുറിച്ചു മാറ്റിയ ശേഷമാണു ശസ്ത്രക്രിയ നടത്തിയത്.
