5a519d17dbef2f7b9636b41b5574376c123b5fcf68d18c739c25e3f68d95415e.0

തലസ്ഥാന നഗരിയിൽ വായുഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിലേക്ക്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (CPCB) കണക്കുകൾ പ്രകാരം, ഡൽഹിയിലെ ശരാശരി വായുഗുണനിലവാര സൂചിക (AQI) 391 ആയി ഉയർന്നു.

ഈ കണക്കുകൾ പ്രകാരം ഡൽഹിയിൽ ശ്വസിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരമാകുന്ന സ്ഥിതിയാണ്. ഡൽഹിയിലെ 39 നിരീക്ഷണ കേന്ദ്രങ്ങളിൽ 23 ഇടത്തും എയർ ക്വാളിറ്റി ഇൻഡക്സ് 400-ന് മുകളിലാണ് രേഖപ്പെടുത്തിയത്. 436 AQI രേഖപ്പെടുത്തിയ ബവാനയിലാണ് ഏറ്റവും ഉയർന്ന മലിനീകരണം.

വാഹനത്തിരക്ക് കുറയ്ക്കാൻ സമയമാറ്റം

വാഹനത്തിരക്ക് കുറയ്ക്കുന്നതിലൂടെ മലിനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി സർക്കാർ ജീവനക്കാരുടെയും മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരുടെയും ഷിഫ്റ്റ് സമയങ്ങളിൽ മാറ്റം വരുത്തി. നവംബർ 15 മുതൽ അടുത്ത മൂന്ന് മാസത്തേക്ക്, അതായത് ഫെബ്രുവരി 15 വരെയാണ് ഈ സമയമാറ്റം നടപ്പാക്കുക.

നഗരത്തിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിലെ (GRAP) മലിനീകരണ നിയന്ത്രണ നടപടികൾ തുടരുകയാണ്. AQI 400-ന് മുകളിൽ എത്തിയാൽ ആക്ഷൻ പ്ലാനിൻ്റെ മൂന്നാം ഘട്ടം നടപ്പിലാക്കും. ഈ നില തുടരുകയാണെങ്കിൽ, കഴിഞ്ഞ വർഷം ഡിസംബറിൽ 400 കടന്നതുപോലെ, ഈ മാസം തന്നെ അതീവ ഗുരുതര വിഭാഗത്തിലേക്ക് ഡൽഹി കടന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *