Home » Blog » Cinema » “മക്കളോട് പോയി വകതിരിവ് പഠിച്ചേച്ച് വരാൻ പറ;  അപ്പനുണ്ടാക്കിയ കാശുകൊണ്ട് സുഖമായി വിദേശത്തു ജീവിച്ചിട്ട് ഭാരതത്തിലെ സർക്കാർ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ ഇറങ്ങിയിരിക്കുന്നു… ഇവളുടെയൊക്കെ സ്ഥാനം ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിൽ ആവണം..” – വിസ്മയ പോസ്റ്റിട്ടതിന്റെ പേരിൽ നടൻ മോഹൻലാലിനെതിരെയും സൈബർ ആക്രമണം
12

കൊച്ചി: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിനു അനുകൂലമായി മകൾ വിസ്മയ പോസ്റ്റിട്ടതിന്റെ പേരിൽ നടൻ മോഹൻലാലിനെതിരെയും സൈബർ ആക്രമണം. വിസ്മയയ്‌ക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടക്കുന്നതിന് പിന്നാലെയാണ് മോഹൻലാലിലേക്ക് മലയാളികൾ തിരിഞ്ഞിരിക്കുന്നത്. മകളെ വകതിരിവ് പഠിപ്പിക്കാനാണ് സൈബർ കമ്മിറ്റിയുടെ ഉപദേശം. വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, ‘തുടക്കം’ കൊള്ളാം, രാജ്യത്തിനെ ചൊറിഞ്ഞു വേണ്ട എന്നിങ്ങനെയാണ് ഭീഷണി.

ലോകകപ്പിൽ സ്‌പെയിനിന്റെ വിജയം ആഘോഷിച്ച് ഇട്ട പോസ്റ്റിലടക്കം അധിക്ഷേപ കമന്റുകൾ നിറയുകയാണ്. ‘പിതാവിന്റെ ചെലവിൽ വിദേശത്തിരുന്ന് കൊണ്ട് ഭാരത സർക്കാരിനെ മര്യാദ പഠിപ്പിക്കാൻ വരരുത്. മകളുടെ സിനിമ നല്ലതായാലും കാണില്ല’ തുടങ്ങിയ അധിക്ഷേപങ്ങളാണ് മോഹൻലാലിനെതിരെ ഉണ്ടാകുന്നത്. ‘എമ്പുരാൻ രൂപത്തിൽ ഒരു ഷോക്ക് നിങ്ങൾ അന്നു തന്നു, ഇപ്പോൾ മകളും ഇറങ്ങിയിരിക്കുന്നു’ എന്ന് സിനിമാ വിവാദം ഓർമിപ്പിച്ചും അധിക്ഷേപമുണ്ട്. ‘വിസ്മയയുടെ സ്ഥാനം കുപ്പത്തൊട്ടിയിൽ’ എന്ന ആക്രോശവുമുണ്ട്.

‘മക്കളോട് പോയി വകതിരിവ് പഠിച്ചേച്ച് വരാൻ പറ, വായിൽ പഴം തിരുകി ഇരിക്കുക ആയിരുന്നോ നിങ്ങളുടെ മോൾ. കേരളത്തിൽ ഉള്ള എന്തെല്ലാം പ്രശ്നം, ഒരു ഷോക്ക് അന്ന് നിങ്ങൾ തന്നതാ എമ്പുരാൻ രൂപത്തിൽ ഇപ്പൊ മകളും.., മോഹൻലാലിന്റെ നെപ്പോക്കിഡ്‌ എന്നതല്ലാതെ കേരള സമൂഹത്തിൽ ഇവർക്കെന്ത് സ്ഥാനം ആണുള്ളത് ? 33 വയസ്സുവരെ ഇവരിവിടെ ജീവിച്ചത് ആരെങ്കിലും അറിഞ്ഞോ ? ഏതെങ്കിലും ഒരു പൊതുവിഷയത്തിൽ ഇവരിതുവരെ പ്രതികരിച്ചു കണ്ടിട്ടുണ്ടോ ? അപ്പനുണ്ടാക്കിയ കാശുകൊണ്ട് സുഖമായി വിദേശത്തു ജീവിച്ചിട്ട് ഭാരതത്തിലെ സർക്കാർ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ ഇറങ്ങിയിരിക്കുന്നു… ഇവളുടെയൊക്കെ സ്ഥാനം ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിൽ ആവണം..എന്നിങ്ങനെ നീളുന്നു കമന്റുകൾ.