Home » Blog » Kerala » ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി; ദേശീയ ജനറൽ സെക്രട്ടറിയായി സ്മൃതി ഇറാനി, അനിൽ ആന്റണി ദേശീയ സെക്രട്ടറിയായി തുടരും; കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായി ഉയർത്തി, എപി അബ്ദുല്ലക്കുട്ടി പുറത്ത്
12

ന്യൂഡൽഹി: ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി. സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പീയുഷ് ഗോയലാണ് ദേശീയ ട്രഷറർ. ബിജെപി മുൻ കേരള സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായി ഉയർത്തി. അനിൽ ആന്റണി ദേശീയ സെക്രട്ടറിയായി തുടരും.

അതേസമയം, കോൺഗ്രസിൽ നിന്നെത്തിയ എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദവിയിൽ നിന്ന് മാറ്റി. വസുന്തര രാജെ സിന്ധ്യയും രാം മാധവും ബിജെപി ഉപാധ്യക്ഷ സ്ഥധാനത്തേക്ക് എത്തിയിട്ടുണ്ട്. ബി എൽ സന്തോഷിനെ സംഘടന ചുമതല ഉള്ള ജനറൽ സെക്രട്ടറി സ്ഥാനത്തും ഹേമന്ത് ജോഷി യുവമോർച്ച അധ്യക്ഷ സ്ഥാനത്തും എത്തി. 13 വൈസ് പ്രസിഡന്റുമാരുടെയും 8 ജനറൽ സെക്രട്ടറുമാരുടെയും പട്ടികയാണ് പുറത്തിറക്കിയത്.