കൊച്ചി: വിദേശത്തുനിന്ന് ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ നാട്ടിന്റെ സ്നേഹവും ഊഷ്മളതയും അനുഭവിപ്പിക്കാൻ കൊച്ചി വണ്ടർലാ ‘ബാക്ക് ടു നാട്’ എന്ന പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഗൃഹാതുരമായ ഓർമകളെയും എക്‌സ്‌ക്ലൂസീവ് യാത്രാ ആനുകൂല്യങ്ങളെയും സമന്വയിപ്പിക്കുന്ന ഈ പ്രത്യേക പദ്ധതി, കേരളത്തെയും കുടുംബത്തെയും പ്രിയപ്പെട്ട ഓർമകളെയും വീണ്ടും ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമാണ്. പ്രവാസികളുടെ മടങ്ങിവരവിന്റെ സന്തോഷം കൂടുതൽ മനോഹരമാക്കുകയും കുടുംബസമേതം അവിസ്മരണീയ നിമിഷങ്ങൾ ആഘോഷിക്കാനുള്ള വേദിയൊരുക്കുകയും ചെയ്യുന്നതാണ്.
വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തതിന്റെ സാധുവായ ബോർഡിംഗ് പാസ് (2026 ജൂൺ മുതൽ ഉള്ളത്) ഹാജരാക്കുന്ന അതിഥികൾക്ക് പാർക്ക് ടിക്കറ്റുകളിൽ 30% ഇളവ് ലഭിക്കും. ഒരു സാധുവായ ബോർഡിംഗ് പാസ് ഉപയോഗിച്ച് പരമാവധി 20 അതിഥികൾക്ക് ഈ ഓഫർ പ്രകാരം ടിക്കറ്റുകൾ എടുക്കാം.
കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഒത്തുചേർന്ന് ഓർമകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഒരു ദിവസം ആഘോഷിക്കാൻ ഈ ഓഫർ അവസരമൊരുക്കുന്നു. 2026 ജൂലൈ 8 മുതൽ ഓഗസ്റ്റ് 14 വരെ നടത്തുന്ന ബുക്കിംഗുകൾക്ക് ഈ ഓഫർ ലഭിക്കും. ഈ ഓഫർ ഉപയോഗിച്ച് 2026 ജൂലൈ 11 മുതൽ ഓഗസ്റ്റ് 14 വരെ പാർക്ക് സന്ദർശിക്കാവുന്നതാണ്.
ഈ അനുഭവത്തിന്റെ ഭാഗമായി കൊച്ചി വണ്ടർലാ കേരളത്തിന്റെ പൈതൃകവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന പ്രത്യേക ടച്ച് പോയിന്റുകൾ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ പരമ്പരാഗത ഗ്രാമീണ ശൈലിയിലുള്ള ചായക്കടയും ഉൾപ്പെടുന്നു. കൂടാതെ, പാർക്കിന്റെ കഴിഞ്ഞ വർഷങ്ങളിലെ വളർച്ചയും മനോഹരമായ ഓർമകളും ചിത്രീകരിക്കുന്ന ഗൃഹാതുരമായ ഫോട്ടോ ഇൻസ്റ്റലേഷനുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
പ്രിയപ്പെട്ടവരോടൊപ്പം പുതിയ ഓർമകൾ സൃഷ്ടിക്കുമ്പോൾ, പഴയ ഓർമകളുടെ മധുരവും ഒത്തുചേരലിന്റെ സന്തോഷവും വീണ്ടും അനുഭവിക്കാൻ കഴിയുന്ന തരത്തിലാണ് ഈ സംവിധാനങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്.
വീട്ടിലേക്കുള്ള മടങ്ങിവരവിന്റെ സന്തോഷം ആഘോഷിക്കുന്നതിനുള്ള ഞങ്ങളുടെ ചെറിയ ശ്രമമാണ് ‘ബാക്ക് ടു നാട്’,’ വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (COO) ധീരജ് ചൗധരി പറഞ്ഞു.
പല പ്രവാസികൾക്കും കേരളത്തിലേക്കുള്ള മടങ്ങിവരവ് കുടുംബത്തോടും സ്വന്തം സംസ്കാരത്തോടും മധുരമുള്ള ഓർമകളോടും വീണ്ടും ഒന്നിക്കുന്ന വൈകാരികമായ ഒരു അനുഭവമാണ്. ആ സന്തോഷം കൂടുതൽ മനോഹരമാക്കാനും കുടുംബസമേതം അവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിക്കാനുമാണ് ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സംരംഭത്തിലൂടെ കുടുംബങ്ങൾക്കും സുഹൃത്തുകൾക്കും ഒരുമിച്ച് സമയം ചെലവഴിക്കാനും വണ്ടർലായിൽ പുതിയ ഓർമകൾ സൃഷ്ടിക്കാനുമുള്ള അവസരമാണ് ഞങ്ങൾ ഒരുക്കുന്നത്. അതോടൊപ്പം, വീട്ടിലേക്കുള്ള മടങ്ങിവരവിന്റെ വൈകാരിക ബന്ധവും ഒത്തുചേരലിന്റെ സന്തോഷവും പ്രതിഫലിപ്പിക്കുന്ന അനുഭവങ്ങൾ സമ്മാനിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാത്തരം മടങ്ങിവരവുകളെയും സ്വാഗതം ചെയ്യുന്നതാണ് ‘ബാക്ക് ടു നാട്’ ക്യാമ്പെയ്‌നിന്റെ പ്രത്യേകത. മക്കളെ കാണാൻ മാതാപിതാക്കൾ എത്തുന്നതോ, വർഷങ്ങൾക്കുശേഷം സഹോദരങ്ങൾ വീണ്ടും ഒന്നിക്കുന്നതോ, വിദേശത്തുനിന്ന് മടങ്ങിയെത്തിയ മക്കളോടൊപ്പം മുത്തശ്ശനും മുത്തശ്ശിയും പാർക്ക് സന്ദർശിക്കുന്നതോ ആയ ഓരോ നിമിഷത്തിനും വേദിയാകുകയാണ് വണ്ടർലാ.
പാർക്കിലെ ലോകോത്തര ആകർഷണങ്ങൾക്ക് മാറ്റമില്ല. എന്നാൽ ഈ അവസരത്തിൽ അനുഭവങ്ങൾക്ക് ഒരു പുതിയ മാനമുണ്ട്. ഓരോ റൈഡും പങ്കുവെക്കുന്ന ഒരു ഓർമയായി മാറുന്നു; ഓരോ ഭക്ഷണവും ഹൃദയസ്പർശിയായ ഒരു സംഭാഷണത്തിന് വഴിയൊരുക്കുന്നു; ഓരോ നിമിഷവും വീട്ടിലേക്കുള്ള മടങ്ങിവരവിന്റെ സന്തോഷവും കുടുംബസമേതം ചെലവഴിക്കുന്ന സമയത്തിന്റെ മാധുര്യവും നിറഞ്ഞതാകുന്നു.
വണ്ടർലാ എല്ലാ എൻആർഐകളെയും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒത്തുചേർന്ന് ആഘോഷിക്കാനും, ത്രസിപ്പിക്കുന്ന റൈഡുകളും ആവേശകരമായ വിനോദങ്ങളും വ്യത്യസ്തമായ അന്തരീക്ഷവും ആസ്വദിച്ച് അവിസ്മരണീയ ഓർമകൾ സൃഷ്ടിക്കാനും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഈ പ്രത്യേക ഓഫറുകളെല്ലാം വണ്ടർലായുടെ ഓൺലൈൻ ബുക്കിംഗ് പോർട്ടലിലൂടെ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക:
0484-3514001, 75938 53107
