ആലപ്പുഴ ജില്ലയില്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സ് വര്‍ക്കേഴ്സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ അണ്ടര്‍ടേക്കിംഗ്/വാഹനങ്ങളുടെ 2026 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന് പുതുക്കല്‍ ഫൈനില്ലാതെ ഓണ്‍ലൈനായി ഒക്ടോബര്‍ 31 ന് മുമ്പായി ചെയ്യാം.
കേരള ഷോപ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടേയും 2026 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന് പുതുക്കല്‍ ഫൈനില്ലാതെ നവംബര്‍ 30ന് മുമ്പായും ഓൺലൈനായി ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശത്തെ അസി.ലേബര്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0477-2253515.
