Home » Blog » kerala Max » ഫിലാഡൽഫിയയിലെ ദുരന്തം: വൻ പ്രതീക്ഷകളോടെ അയച്ച മകൻ ജീവനില്ലാതെ മടങ്ങുന്നു; മാതാപിതാക്കളുടെ വാക്കുകൾ നോവാകുന്നു
new-project-13

<strong>ഹൈദരാബാദ്</strong>,: അമേരിക്കയിലെ ഫിലാഡൽഫിയയിലുണ്ടായ വെടിവെയ്പ്പിൽ ദാരുണമായി കൊല്ലപ്പെട്ട ഇന്ത്യൻ യുവാവിന്റെ ഭൗതികശരീരം ജന്മനാട്ടിലേക്ക് തിരികെ എത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. വിദേശകാര്യമന്ത്രാലയത്തെ കൊല്ലപ്പെട്ട അന്‍ഷുല്‍ കുഞ്ജ(28)യുടെ സഹോദരി സമീപിച്ചു. അന്‍ഷുലിന് അമേരിക്കയിലേക്ക് പോകാന്‍ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ലെന്നും കുടുംബത്തിന്റെ നിര്‍ബന്ധം പ്രകാരമാണ് അന്‍ഷുല്‍ അമേരിക്കയിലേക്ക് പോയതെന്നും സഹോദരി പറഞ്ഞു.അമേരിക്കയിലേക്ക് മക്കളെ അയക്കുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമായിരിക്കണമേന്നും ആരും മക്കളെ അമേരിക്കയിലേക്ക് അയക്കരുതെന്നും സഹോദരി പറഞ്ഞു.

‘കൃത്യമായ ആസൂത്രണത്തോടെയാണ് എന്റെ സഹോദരനെ കൊലപ്പെടുത്തിയത്. ഇതൊരു കെണിയായിരുന്നു. കൊലയാളികളുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് എനിക്ക് അറിയില്ല. അവന്റെ തലയ്ക്ക് മൂന്ന് തവണ വെടിയേറ്റെന്നാണ് അറിയാന്‍ സാധിച്ചത്’, സഹോദരി പറഞ്ഞു.അമേരിക്കയില്‍ അധിക വരുമാനത്തിനായി പീത്‌സ ഡെലിവെറി ചെയ്യുന്ന ജോലിയായിരുന്നു അന്‍കുഷ് ചെയ്തിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഫിലാഡല്‍ഫിയയിലെ റെയ്മണ്ട് റോസന്‍ ഹോംസിലെ ഒരു ഒഴിഞ്ഞ വീട്ടിലേക്ക് പീത്‌സ എത്തിക്കാനുള്ള ഓര്‍ഡര്‍ ലഭിക്കുകയായിരുന്നു. അന്‍കുഷ് പീത്‌സയുമായി ആ വീട്ടിലേക്ക് നടന്നു പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പിന്നാലെ വലിയ ബാഗുകളുമായി രണ്ട് പേര്‍ ഇയാളെ പിന്തുടരുന്നതും സിസിടിവിയില്‍ കാണാം.