Home » Blog » Education » പ്രൊഫ. കെ. എന്‍. പണിക്കരുടെ നിര്യാണത്തില്‍ സര്‍വ്വകലാശാല സമൂഹം അനുശോചിച്ചു 
15

ശ്രീശങ്കരാചാര്യ സംസ്‌ക്യത സർവകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറായിരുന്ന പ്രൊഫ. കെ. എന്‍. പണിക്കരുടെ നിര്യാണത്തില്‍ സര്‍വ്വകലാശാല സമൂഹം അനുശോചിച്ചു. കാലടി മുഖ്യ കാമ്പസിലെ യൂട്ടിലിറ്റി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു അധ്യക്ഷയായിരുന്നു. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, ഫിനാന്‍സ് ഓഫീസര്‍ സില്‍വി കൊടക്കാട്ട്, പ്രൊഫ. കെ. എം. സംഗമേശന്‍, പ്രൊഫ. സൂസന്‍ തോമസ്, പി. ബി. സക്കീര്‍, റെജി കമല സുകുമാരന്‍, മാര്‍ഗി മധു എന്നിവര്‍ പ്രസംഗിച്ചു.