Home » Blog » Kerala » പ്രാർത്ഥനകൾ വിഫലം; പാലക്കാട്‌ ചിറ്റൂരിൽ കാണാതായ ആറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി
suhan-680x450

ചിറ്റൂരിൽ കാണാതായ ആറു വയസുകാരൻ സുഹാന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. ചിറ്റൂർ സ്വദേശികളായ അനസ്-തൗഹിത ദമ്പതികളുടെ മകനായ സുഹാൻ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. വീടിന് സമീപത്തെ കുളത്തിൽ ഇന്ന് നടത്തിയ തിരച്ചിലിനിടെയാണ് നാടിനെ നോവിലാഴ്ത്തിയ മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സുഹാൻ വീടുവിട്ടിറങ്ങിയത്. സഹോദരനുമായി പിണങ്ങിയ കുട്ടി പതിവുപോലെ പുറത്തുപോയതായിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതായതോടെ വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. സംഭവസമയത്ത് സുഹാന്റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.

തിരച്ചിലും കണ്ടെത്തലും

കുട്ടിയെ കണ്ടെത്താനായി പൊലീസും നാട്ടുകാരും വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഡോഗ് സ്ക്വാഡ് എത്തി നടത്തിയ പരിശോധനയിൽ വീടിനടുത്തുള്ള കുളത്തിന് സമീപത്തായി സൂചനകൾ ലഭിച്ചിരുന്നു. ഇന്നലെ തന്നെ കുളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും അന്ന് കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും നടത്തിയ വിശദമായ പരിശോധനയിലാണ് സുഹാന്റെ മൃതദേഹം കുളത്തിൽ നിന്ന് ലഭിച്ചത്.