പരിപാടിക്കിടെ കുഴഞ്ഞുവീണ് വെല്ലൂർ സിഎംസി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യവിവരം സുഹൃത്ത് പ്രതാപ് ജയലക്ഷ്മി പങ്കുവെച്ചു. രാജേഷ് കണ്ണു തുറന്നു എന്നും, എങ്കിലും ഫോക്കസ് കുറച്ചുകൂടി ശരിയാകാനുണ്ടെന്നും പ്രതാപ് അറിയിച്ചു.
കഴിഞ്ഞ 60 ദിവസമായി കിടക്കയിലായിരിക്കുന്ന രാജേഷിനെ വെല്ലൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ട് ഒരു മാസത്തിലധികമായി. നിലവിൽ PMR Department-ന്റെ (Physical Medicine and Rehabilitation and Polymyalgia Rheumatica) കീഴിലാണ് ചികിത്സകൾ ഏകോപിപ്പിക്കുന്നത്
