Home » Blog » Cinema » പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
8

ചെന്നൈ: തമിഴ് സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 25-ലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ലളിതമായ കഥകളിലൂടെ കുടുംബജീവിതവും സാമൂഹിക വിഷയങ്ങളും അവതരിപ്പിച്ച അദ്ദേഹത്തിന്റെ സിനിമകൾ വലിയ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.

1983-ൽ പുറത്തിറങ്ങിയ ‘മുന്താണൈ മുടിച്ച്’ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന വിജയങ്ങളിൽ ഒന്നായിരുന്നു. ഈ ചിത്രത്തിലൂടെയാണ് നടി ഉർവശി സിനിമാലോകത്ത് ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്. മിസ്റ്റർ മരുമകൻ, ഏയ്ഞ്ചൽ ജോൺ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യ പൂർണിമ ഭാഗ്യരാജ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ മലയാളികൾക്കും പരിചിതയാണ്. മകൻ ശാന്തനു ഭാഗ്യരാജും സിനിമാരംഗത്ത് സജീവമാണ്.