വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇനി അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ പേയ്മെന്റുകൾ നടത്താം. വാട്സ്ആപ്പാണ് ഈ പുതിയ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിലൂടെ, പ്രാദേശിക ഇന്ത്യൻ സിം കാർഡ് ഇല്ലാതെ തന്നെ NRE അല്ലെങ്കിൽ NRO ബാങ്ക് അക്കൗണ്ടുകൾ വഴി പേയ്മെന്റ് നടത്താൻ സാധിക്കും. പേടിഎം ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് പണം അയയ്ക്കാനും ക്യുആർ കോഡുകൾ വഴി വ്യാപാരികൾക്ക് പണം നൽകാനും കറൻസി കൺവേർഷനുകളോ അന്താരാഷ്ട്ര പേയ്മെൻ്റ് ഗേറ്റ്വേകളോ ഇല്ലാതെ ഇന്ത്യൻ പ്ലാറ്റ്ഫോമുകളിൽ ഷോപ്പിംഗ് നടത്താനും പ്രവാസികൾക്ക് ഇതിലൂടെ കഴിയും.
ഈ യുപിഐ പേയ്മെൻ്റ് സേവനം നിലവിൽ 12 രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാർക്കാണ് ലഭ്യമാകുന്നത്. സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, അമേരിക്ക, സൗദി അറേബ്യ, യുഎഇ, യുകെ, ഫ്രാൻസ്, മലേഷ്യ എന്നിവയാണ് ആ രാജ്യങ്ങൾ. നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആണ് ഈ സേവനത്തിന് അനുമതി നൽകുന്നത്. നിലവിൽ ബീറ്റാ പരിശോധനയിലായതിനാൽ, വരും ദിവസങ്ങളിൽ അർഹരായ എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ പൂർണ്ണമായി ലഭ്യമാകും.
ഈ പുതിയ യുപിഐ സേവനം പ്രയോജനപ്പെടുത്തുന്നതിന്, പ്രവാസികൾ ആദ്യം പേടിഎം പോലുള്ള യുപിഐ ആപ്പുകൾ ഡൗൺലോഡ് ചെയ്യണം. തുടർന്ന്, ഉപയോക്താക്കൾ അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുകയും എസ്എംഎസ് വഴി വെരിഫിക്കേഷൻ പൂർത്തിയാക്കുകയും വേണം. ഇതിനുശേഷം അവരുടെ NRE അല്ലെങ്കിൽ NRO ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യുന്നതോടെ ഈ സൗകര്യം ഉപയോഗിച്ച് ഇന്ത്യയിൽ എളുപ്പത്തിൽ യുപിഐ പേയ്മെൻ്റുകൾ നടത്താൻ സാധിക്കും.
