Home » Blog » Kerala » പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് വേണം; സാങ്കേതിക തടസ്സങ്ങളില്ലെന്ന് ബിനോയ് വിശ്വം
Binoy_Viswam

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇടത് മുന്നണിയിൽ പോര് മുറുകുന്നു. പ്രതിപക്ഷത്ത് സിപിഐക്ക് ഉപനേതാവ് സ്ഥാനം വേണമെന്ന് ബിനോയ് വിശ്വം പരസ്യമായി ആവശ്യപ്പെട്ടു. ഇതിന് സാങ്കേതിക തടസ്സങ്ങളില്ലെന്നും മുൻപും ഇത്തരം കീഴ്വഴക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് സിപിഐഎമ്മും ഉപനേതാവ് സ്ഥാനം തങ്ങൾക്കുമാണ് ലഭിക്കേണ്ടതെന്നുമാണ് സിപിഐ നിലപാട്.

 

തിരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യാൻ ഡൽഹിയിൽ ചേരുന്ന നേതൃയോഗങ്ങളിൽ സിപിഐഎമ്മിനെതിരെയും സർക്കാരിനെതിരെയും കടുത്ത വിമർശനമാണ് ഉയരുന്നത്. സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പരാജയത്തിന് കാരണമായതെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പ്രകാശ് ബാബു ആരോപിച്ചു. മുന്നണിയിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെയാണ് സർക്കാർ മുന്നോട്ട് പോയത്. ആശാ വർക്കർമാരുടെയും പിഎം ശ്രീ പദ്ധതിയോട് സ്വീകരിച്ച നിലപാടുകളും ജനങ്ങൾക്കിടയിൽ സർക്കാരിനെതിരായ വികാരം ഉണ്ടാക്കിയെന്നും സിപിഐ വിലയിരുത്തുന്നു.