adsf-2-680x450.jpg

ഭ്രമയുഗം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡീയസ് ഈറെ’. പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ഈ ചിത്രം ഒക്ടോബർ 31-ന് തിയേറ്ററുകളിലെത്തും. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്. എന്നാൽ, ഈ സിനിമയിൽ മോഹൻലാൽ ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ടോ എന്ന ചർച്ചകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുന്നത്.

പ്രണവ്, സംവിധായകൻ രാഹുൽ സദാശിവൻ, നിർമ്മാതാവ് രാമചന്ദ്ര ചക്രവർത്തി എന്നിവരുൾപ്പെടെയുള്ളവർ തങ്ങളുടെ സോഷ്യൽ മീഡിയ ഡി.പി ആയി ചുവപ്പും കറുപ്പും ഷേഡിലുള്ള ചിത്രങ്ങൾ ഉപയോഗിച്ചതാണ് ഈ ചർച്ചകൾക്ക് കാരണം. ഇതിന് പിന്നാലെ മോഹൻലാലും ഇതേ ഷേഡിലുള്ള തന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് സംശയങ്ങൾ ബലപ്പെടുത്തി.

മോഹൻലാൽ സിനിമയിൽ ഒരു കാമിയോ റോളിൽ എത്താനുള്ള സാധ്യതകളാണ് ഈ നീക്കം നൽകുന്നതെന്നാണ് കമന്റ് ബോക്സുകളിൽ നിറയുന്ന അഭിപ്രായങ്ങൾ. സിനിമയുടെ ട്രെയിലർ മോഹൻലാലും ഇന്ന് പങ്കുവെച്ചിരുന്നു. കൂടാതെ, ‘ഡീയസ് ഈറെ’ എന്ന ഹാഷ്ടാഗിൽ സംവിധായകൻ ചില ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലും പങ്കുവെച്ചിട്ടുണ്ട്. എന്തായാലും, മോഹൻലാലിന്റെ അപ്രതീക്ഷിതമായ ഒരു സാന്നിധ്യത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

Leave a Reply

Your email address will not be published. Required fields are marked *