പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പെരിങ്ങനാട് തൃച്ചേന്ദമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
2026-27 സംസ്ഥാന ബജറ്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 1128.71 കോടി രൂപ വകയിരുത്തി. കിഫ്ബിയിലൂടെ 2565 കോടി രൂപ ഈ മേഖലയില്‍ വിനിയോഗിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ 12 വരെയുള്ള 43 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി. അപകട മരണം സംഭവിച്ചാല്‍ മൂന്ന് ലക്ഷം രൂപയും ചികിത്സയ്ക്കായി 75000 രൂപ വരെയും സര്‍ക്കാര്‍ നല്‍കും. ഇതിന്റെ പ്രീമിയം പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തും. 20,000 ത്തോളം റോബോട്ടിക് കിറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രവിഹിതം കുറഞ്ഞെങ്കിലും കുട്ടികളുടെ ഭക്ഷണത്തിന് 410.66 കോടി രൂപ സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. 50 ല്‍ അധികം പട്ടികവര്‍ഗ വിദ്യാര്‍ഥികളുള്ള 340 സ്‌കൂളുകള്‍ക്ക് 60 കോടി രൂപയുടെ ‘സ്പെഷ്യല്‍ എന്റിച്ച്മെന്റ് പദ്ധതി’ നടപ്പിലാക്കുന്നതായും മന്ത്രി കൂട്ടിചേര്‍ത്തു.
സമസ്ത മേഖലയിലും സര്‍ക്കാര്‍ വികസനം സാധ്യമാക്കിയെന്ന് അധ്യക്ഷന്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആരോഗ്യം, പശ്ചാത്തലം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ 3000 കോടി രൂപയുടെ വികസനമാണ് അടൂര്‍ നിയോജക മണ്ഡലത്തില്‍ നടന്നത്. കിഫ്ബിയിലൂടെ അഞ്ച് കോടി രൂപയും എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപയും അനുവദിച്ച് ആധുനിക നിലവാരത്തില്‍ അടൂര്‍ സര്‍ക്കാര്‍ ബോയ്സ് സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചു. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ ക്ലാസ്സ് മുറികള്‍ ഹൈടെക്ക് ആക്കി. പന്തളം തോട്ടകോണം, കിഴക്ക് പുറം ഹൈസ്‌കൂള്‍, പൂഴിക്കാട് സര്‍ക്കാര്‍ യു പി സ്‌കൂള്‍, തുമ്പമണ്‍ യു പി എസ്, ഏഴംകുളം എല്‍ പി എസ് തുടങ്ങി മണ്ഡലത്തിലെ സ്‌കൂളുകളെ ഉന്നത നിലവാരത്തിലെത്തിക്കാന്‍ സാധിച്ചതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബിയിലൂടെ മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് തൃച്ചേന്ദമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചത്.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീനാദേവി കുഞ്ഞമ്മ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനി ലാല്‍, അംഗം ഷാജി വര്‍ഗീസ്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ആര്‍ ദിന്‍രാജ്, വൈസ് പ്രസിഡന്റ് വി ഗീതദേവി, സ്ഥിരം സമിതി അധ്യക്ഷരായ എ റ്റി രാധാകൃഷ്ണന്‍, എ പി സന്തോഷ്, എസ് സുബി, വാര്‍ഡ് അംഗം ആര്‍ വത്സല, പ്രിന്‍സിപ്പല്‍ സുമിന കെ ജോര്‍ജ്, സംഘാടക സമിതി കണ്‍വീനര്‍ ജി കൃഷ്ണകുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
