നസ്ലിന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവ രെ പ്രധാന കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രം ‘മോളിവുഡ് ടൈംസി’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.
സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാ സങ്കല്പത്തിൽ വിശ്വസിക്കുന്നവർ ഈ സിനിമ കാണരുത്’ എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് വർ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
വേറിട്ട ലുക്കിൽ ക്യാമറയിലൂടെ നോക്കി നിൽക്കുന്ന നസ്ലിൻ ആണ് പോസ്റ്ററിലുള്ളത്. ഫസ്റ്റ് ലുക്കിന് പിന്നാലെ സിനിമയെക്കുറിച്ചുള്ള പ്രേക്ഷക ആകാംക്ഷ ഇരട്ടിയായിരിക്കുകയാണ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
‘മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ‘ രാമു സുനിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ.
