Home » Blog » Kerala » പാർലമെൻ്റിൽ വെച്ച് റീൽ ചിത്രീകരിച്ച് എംപി; വ്യാപക വിമർശനം
9

ന്യൂഡൽഹി: പാർലമെൻ്റിൽ വെച്ച് റീൽ ചിത്രീകരിച്ച് എംപി. സയനി ഘോഷ് എംപിയാണ് റീൽ ചിത്രീകരിച്ചത്. ഈ റീലിനെതിരെ പ്രതിഷേധം ഉയർന്നു. പാർലമെൻ്റിൽ നിന്നുള്ള മഴയുടെ ദൃശ്യങ്ങളാണ് സയനി ഘോഷ് എംപി തൻ്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്.

സയനിയെ വിമർശിച്ച് തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്രയും രം​ഗത്തെത്തി. പാർലമെൻ്റിൽ വെച്ച് റീൽ ചിത്രീകരിച്ചത് നാണക്കേട് എന്നായിരുന്നു വിമർശനം.

കോടികൾ നിർമ്മിച്ച് പാർലമെൻ്റുണ്ടാക്കിയത് ഇതിനാണോയെന്ന് കോക്രോച്ച് ജനതാ പാർട്ടി അനുഭാവികളുടെ കൂട്ടായ്മയും ചോദിച്ചു. എൻഡിഎയുടെ ഭാ​ഗമായതോടെ പാർലമെൻ്റിൽ സംസാരിക്കാൻ അനുവദിക്കില്ലെന്നും അതുകൊണ്ട് എംപിക്ക് ധാരാളം സമയമുണ്ടെന്നും വിമർശനം ഉയരുന്നുണ്ട്.