പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ പാലത്തുള്ളിയില്‍ പുതിയ വാട്ടര്‍ ടാങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രദേശത്തെ നാനൂറോളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 50,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിനായി ഗ്രാമപഞ്ചായത്ത് ഭരണസമിതി 15.79 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ടാങ്കിന്റെ സിവില്‍ ജോലികള്‍ നടക്കുന്നത്. ഭാവിയില്‍ ജലച്ചോര്‍ച്ച ഉണ്ടാകാതിരിക്കാന്‍ പ്രത്യേക വാട്ടര്‍ പ്രൂഫിങ് സംവിധാനങ്ങളും നിര്‍മ്മാണത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ടാങ്കില്‍ നിന്നുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള അനുബന്ധ ജോലികള്‍ക്കായി 2025-26 പദ്ധതിയില്‍ 4.79 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഈ ജോലികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികള്‍ക്ക് കുടിവെള്ളം ലഭ്യമായി തുടങ്ങും.
