കൊച്ചി: ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൽ ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് മേളയ്ക്ക് തുടക്കമായി. പഴയ സ്വർണാഭരണ എക്സ്ചേഞ്ചുകൾക്ക് വിപണിയിലെ ഉയർന്ന മൂല്യമാണ് മേളയുടെ ഭാഗമായുള്ളത്. പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങുന്ന സമയത്ത് പരമാവധി മൂല്യത്തോടൊപ്പം ഗ്രാമിന് 150 രൂപ അധികമായി ലഭിക്കും. ഓഫർ ഓഗസ്റ്റ് 9വരെ ലഭ്യമാകുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചു. വിവാഹ പർച്ചേസ്, ഫെസ്റ്റിവ് ഷോപ്പിംഗ് എന്നിങ്ങനെ വൻതോതിൽ ആഭരണ പർച്ചേസ് നടത്തുന്നവർക്ക് പരമാവധി എക്സ്ചേഞ്ച് മൂല്യം ഉറപ്പാക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
ഉടനടിയുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമെന്ന ആസ്തിയെന്ന നിലയിൽ പഴയ ആഭരണങ്ങൾക്ക് പരമാവധി മൂല്യം ഉറപ്പാക്കാനാണ് ഗ്രാമിന് അധികമായി 150 രൂപ ലഭിക്കുന്ന ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് മേള സംഘടിപ്പിക്കുന്നതെന്ന് ജോയ്ആലുക്കാസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. ജോയ്ആലുക്കാസിന്റെ അതിവിപുലമായ ആഭരണ കളക്ഷനുകൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് മികച്ച അവസരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിചയസമ്പന്നരായ ജീവനക്കാരുടെ മേൽനോട്ടത്തിൽ നടത്തുന്ന സുതാര്യവും വിശ്വസനീയവുമായ മൂല്യനിർണയത്തിലൂടെ പഴയ സ്വർണാഭരണങ്ങൾക്ക് ഉയർന്ന മൂല്യം ഉറപ്പാക്കാനാകും. രാജ്യത്തുടനീളമുള്ള ഷോറൂമുകളിൽ ഓഫർ ലഭ്യമായിരിക്കുമെന്നും ജോയ്ആലുക്കാസ് അറിയിച്ചു.
