Home » Blog » Kerala » നിവിൻ നിർബന്ധിച്ചിട്ടും ആ സിനിമയിലെ വേഷം വേണ്ടാന്ന് വച്ചു: ബോക്സ് ഓഫീസ് ഫ്ലോപ്പ് ചിത്രത്തിൽ നിന്നും ഒഴിവായതിന്റെ അനുഭവം പങ്കുവെച്ച് അജു വർഗീസ്
50b9af0da48faa5266bfaab00feefcc77eb28659cac8495cee1b4bbe7597d013.0

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് രാമചന്ദ്ര ബോസ് ആന്റ് കോ. ലിസ്റ്റിൻ സ്റ്റീഫനൊപ്പം നിവിനും നിർമ്മാണത്തിൽ പങ്കാളിയായിരുന്നു. 2023 ഓഗസ്റ്റിൽ ഓണം റിലീസായി എത്തിയ സിനിമ ബോക്‌സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.

വിനയ് ഫോർട്ട്, മമിത ബൈജു, ജാഫർ ഇടുക്കി, സിദ്ദിഖ്, ആർഷ ചാന്ദ്‌നി ബൈജു തുടങ്ങിയ ശക്തമായ താരനിര ഉണ്ടായിട്ടും ചിത്രം മികച്ച അഭിപ്രായം നേടാനായില്ല. അണിയറ പ്രവർത്തനങ്ങൾ പോലും അത്ര സുഖകരമല്ലായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഏകദേശം 22 കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് 5 കോടിയിൽ താഴെ മാത്രം കളക്ഷൻ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ചിത്രം ഇതുവരെ ഒരു ഒടിടി പ്ലാറ്റ്‌ഫോമിലും എത്തിയിട്ടില്ല.

ഇപ്പോൾ, സിനിമയിൽ അഭിനയിക്കാൻ ആദ്യം തീരുമാനിച്ച ശേഷം പിന്നീട് പിന്മാറിയ അനുഭവം തുറന്നുപറയുകയാണ് അജു വർഗീസ്. സർവ്വം മായ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിവിൻ പോളിയോടൊപ്പം പേളി മാണി ഷോയിൽ എത്തിയപ്പോഴായിരുന്നു അജുവിന്റെ വെളിപ്പെടുത്തൽ.

“ആരെങ്കിലും ചെയ്യരുത് എന്ന് പറഞ്ഞ സിനിമ, മറ്റൊരാൾ ചെയ്ത് സൂപ്പർഹിറ്റായിട്ടുണ്ടോ?” എന്ന പേളിയുടെ ചോദ്യത്തിന് മറുപടിയായാണ് രാമചന്ദ്ര ബോസ് ആന്റ് കോയുമായി ബന്ധപ്പെട്ട വിപരീത അനുഭവം അജു പങ്കുവെച്ചത്. കേരള ക്രൈം ഫയൽസ് എന്ന സീരീസുമായി ഡേറ്റ് ക്ലാഷ് വന്നതിനാലാണ് താൻ ബോസ് ആന്റ് കോ ഒഴിവാക്കിയതെന്ന് അജു പറഞ്ഞു.

കെസിഎഫ് ഒഴിവാക്കി ബോസ് ആന്റ് കോ ചെയ്യണമെന്ന് നിവിൻ നിർബന്ധിച്ചെങ്കിലും താൻ അതിന് വഴങ്ങില്ലായിരുന്നുവെന്നും, “ചെയ്തിരുന്നെങ്കിൽ എന്തായേനേ?” എന്ന് ചിരിച്ചുകൊണ്ട് അജു കൂട്ടിച്ചേർത്തു.