
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷനുകളുടെയും ക്ഷേമനിധി ബോർഡ് പെൻഷനുകളുടെയും വിതരണം നാളെ (നവംബർ 25) മുതൽ ആരംഭിക്കും. ഇതിനായി ആകെ 1,088.63 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
അനുവദിച്ച തുകയിൽ 964.41 കോടി രൂപ സാധാരണ ക്ഷേമപെൻഷൻ വിതരണത്തിനും 124.22 കോടി രൂപ വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകൾക്കുമായാണ് നീക്കിവെച്ചിരിക്കുന്നത്. സംസ്ഥാനത്താകെ ഏകദേശം 60 ലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ് ഈ തുകയുടെ പ്രയോജനം ലഭിക്കുക.
