കൊച്ചി: നടൻ സലിം കുമാറിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്നാണ് വിവരം.
കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുൻപ് സലീം കുമാർ ചികിത്സ തേടിയിരുന്നു. അദ്ദേഹത്തിന് നേരത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്. നിലവിൽ ആരോഗ്യനില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
