Home » Blog » kerala Max » തോൽക്കുമെന്ന് ഉറപ്പായിരുന്നു, നിർബന്ധിച്ചതുകൊണ്ടാണ് മത്സരിച്ചത്”; തുറന്നുപറഞ്ഞ് കെ.കെ. ശൈലജ
kk_shailaja-4

നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിലെ തോൽവിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കെ.കെ. ശൈലജ. തനിക്ക് മത്സരിക്കാൻ ഒട്ടും താത്പര്യമില്ലാതിരുന്നിട്ടും പാർട്ടി നിർബന്ധിച്ച് മത്സരിപ്പിക്കുകയായിരുന്നുവെന്നും, അവിടെ ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നുവെന്നും ശൈലജ യോഗത്തിൽ തുറന്നടിച്ചു. കഴിഞ്ഞ തവണ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ശൈലജയ്ക്ക്, ഇത്തവണ പേരാവൂരിൽ പാർട്ടി കോട്ടകളിൽ പോലും കാലിടറി എന്നതാണ് ശ്രദ്ധേയം.

3000-ത്തിന് മുകളിൽ വോട്ട് പ്രതീക്ഷിച്ചിടത്ത് വെറും 1500 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. ആകെ 25 ബൂത്തുകളിൽ 12 ഇടത്തും സണ്ണി ജോസഫ് ലീഡ് നേടി. സിപിഎം ഭരിക്കുന്ന ഇരിട്ടി നഗരസഭയിൽ ശൈലജയെ അമ്പരപ്പിച്ചുകൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് 2200 വോട്ടിന്റെ മേൽക്കൈ നേടി. മുഴക്കുന്ന് പഞ്ചായത്തിൽ ഇവിടെ വെറും 700 വോട്ടിന്റെ ലീഡ് മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്. പേരാവൂർ പഞ്ചായത്തിൽ 1500 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചെങ്കിലും ലഭിച്ചത് 300-ൽ താഴെ വോട്ട് മാത്രം.