തൃശൂർ കോർപ്പറേഷന്റെ പുതിയ അമരക്കാരെ പ്രഖ്യാപിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും. എ. പ്രസാദാണ് ഡെപ്യൂട്ടി മേയർ. കിഴക്കുംപാട്ടുകര ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയാണ് ഡോ. നിജി ജസ്റ്റിൻ.
ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റാണ് വാർത്താസമ്മേളനത്തിലൂടെ പ്രഖ്യാപനം നടത്തിയത്. പാർട്ടിക്കുള്ളിലും കൗൺസിലർമാർക്കിടയിലും നടന്ന വിശദമായ ചർച്ചകൾക്കും അഭിപ്രായരൂപീകരണത്തിനും ശേഷമാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിലെ തർക്കങ്ങൾക്കിടയിലും ഇതൊരു കൂട്ടായ തീരുമാനമാണെന്നും തൃശൂരിലെ ജനങ്ങൾക്കുള്ള കോൺഗ്രസിന്റെ ‘ക്രിസ്മസ് സമ്മാനമാണ്’ ഈ പുതിയ ഭരണസമിതിയെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേർത്തു.
