Home » Blog » Kerala » തദ്ദേശ തിരഞ്ഞെടുപ്പ്: കൊല്ലത്ത് വോട്ടിങ് മെഷീൻ മാറി, ഇടുക്കിയിൽ പലയിടത്തും ഇവിഎം തകരാർ
election-680x450

കൊല്ലം ജില്ലയിലെ പത്തനാപുരം ബ്ലോക്ക് ഡിവിഷൻ തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനുകൾ മാറിപ്പോയത് ആശയക്കുഴപ്പമുണ്ടാക്കി. പട്ടാഴി പാണ്ടിത്തിട ഗവ. എൽ.പി.എസ് ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷനിലേക്ക് ഉപയോഗിക്കേണ്ട ഇലക്ട്രോണിക് വോട്ടിങ് മെഷീന് (EVM) പകരം തലവൂർ ഡിവിഷന്റേതാണ് എത്തിച്ചത്. കൂടാതെ, വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പലയിടത്ത് നിന്നായി ഇവിഎം തകരാറുകളും റിപ്പോർട്ട് ചെയ്തു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ, കൊല്ലം കോർപ്പറേഷനിലെ ഭരണിക്കാവ് ഡിവിഷൻ ഒന്നാം നമ്പർ ബൂത്ത് ഉൾപ്പെടെ പലയിടത്തും വോട്ടിങ് മെഷീനുകൾ (EVM) തകരാറിലായി. ഇടുക്കി ജില്ലയിലും സമാന പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തു. വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 13-ാം വാർഡ് ബൂത്ത് ഒന്ന്, വണ്ടിപ്പെരിയാർ തങ്കമല, നെടുംകണ്ടം പഞ്ചായത്തിലെ 14-ാം വാർഡ് തൂക്കുപാലം എസ്.എൻ.ഡി.പി ഹാൾ എന്നിവിടങ്ങളിലും യന്ത്രത്തകരാർ കാരണം വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഈ ബൂത്തുകളിലെല്ലാം തകരാറുകൾ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ അധികൃതർ ഊർജ്ജിതമാക്കിയിട്ടുണ്ട്.