Home » Blog » crime » ഡിജെ പാർട്ടിക്കിടെ പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരുന്ന രണ്ടുകോടിയുടെ ആനക്കൊമ്പ് മോഷണം പോയി; അന്വേഷണം
5

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് മോഷണം പോയി. രണ്ടു കോടി രൂപ വിലവരുന്ന ആനക്കൊമ്പാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം ക്യാമ്പിൽ ഡിജെ പാർട്ടി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആനക്കൊമ്പ് കാണാതായത്. ഡിജെ പാർട്ടി നടത്താനെത്തിയവരാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

പാർട്ടിയിലുണ്ടായിരുന്ന പതിനേഴോളം ആൾക്കാരെ പോലീസ് വിളിച്ചു ചോദ്യം ചെയ്തു. അതേസമയം, മറ്റു തലത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. ആനക്കൊമ്പ് സൂക്ഷിച്ചിരിക്കുന്ന വിവരം അറിവുള്ള ആരെങ്കിലും ആയിരിക്കാം മോഷണത്തിന് പിന്നിലെന്നും സംശയമുണ്ട്.