Home » Blog » Kerala » ഞാൻ ആത്മഹത്യ ചെയ്യണമായിരുന്നോ? വൈകാരിക പ്രതികരണവുമായി അതിജീവിത
Untitled-2-8-680x450

വൈകാരിക പ്രതികരണവുമായ അതിജീവിത. പ്രതി മാർട്ടിൻ്റെ വീഡിയോയ്ക്ക് എതിരെയാണ് അതിജീവിത രം​ഗത്ത് വന്നിരിക്കുന്നത്. ആത്മഹത്യ ചെയ്യണമായിരുന്നോയെന്നും അതിജീവിത കുറിപ്പിൽ ചോദിക്കുന്നു. കൂടാതെ താൻ വെറും ഒരു മനുഷ്യനണെന്നും അതിജീവിത കുറിക്കുന്നു. കൂടാതെ പോലീസിൽ പറഞ്ഞതാണോ തെറ്റന്നും അതിജീവിത ചോദിക്കുന്നു.

വാക്കുകൾ ഇങ്ങനെ

ഞാൻ ചെയ്‌ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!!

അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ video പുറത്ത് വരുമ്പോൾ ഇത് എന്തുകൊണ്ട് അന്നേ പോലീസിൽ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

20 വർഷം ശിക്ഷക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു, അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!!

ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!!