ഞാനൊന്ന് മനസുവെച്ചാൽ എന്റെ ബേബി ഷവറും നടക്കും; ആരാധകർക്കിടയിൽ ചർച്ചയായി അഹാനയുടെ വാക്കുകൾ

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. നിലവിൽ ഇവരുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്താനുള്ള തയ്യാറെടുപ്പിലാണ്. ഏതാനും ദിവസം മുൻപ് ദിയയ്ക്ക് ബേബി ഷവർ നടന്നിരുന്നു. പരിപാടിയുടെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലുമാണ്. ഇതിനിടെ അഹാന പറഞ്ഞൊരു കാര്യം ശ്രദ്ധേയമായിരിക്കുകയാണ്.

ദിയയുടെ ബേബി ഷവർ പരിപാടിക്കിടെ ‘ഞാനൊന്ന് മനസുവെച്ചാൽ എന്റെ ബേബി ഷവറും നടക്കും’ എന്ന് അഹാന പറയുന്ന വീഡിയോ ആണ് വൈറലാവുന്നത്. അതേസമയം അഹാന പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടുണ്ട്.

ലക്കി ഭാസ്കർ അടക്കമുള്ള സിനിമകളുടെ ഛായാ​ഗ്രഹകനും അഹാനയുടെ ഉറ്റ ചങ്ങാതിയുമായ നിമിഷ് രവിയാണ് കാമുകൻ എന്ന തരത്തിലാണ് പ്രചരണം. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും അതിലെ പോസുകളുമൊക്കെയാണ് ഇത്തരം പ്രചരണങ്ങൾക്ക് കാരണം.

More From Author

Leave a Reply

Your email address will not be published. Required fields are marked *