കോട്ടയം എം.സി റോഡിൽ ചിങ്ങവനം ജങ്ഷനിൽ കാറും വാഴക്കുലയുമായി വന്ന ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന മാന്നാർ സ്വദേശികളായ നിഹാൽ (26), മഞ്ജു എന്നിവർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
കൂട്ടിയിടിയുടെ ആഘാതത്തിൽ ലോറി റോഡിലേക്ക് മറിയുകയായിരുന്നു. കാറിലും ലോറിയിലും കുടുങ്ങിയവരെ അഗ്നിരക്ഷാ സേനയും ചിങ്ങവനം പൊലീസും ചേർന്ന് സാഹസികമായാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ കുറച്ചുസമയം വൻ ഗതാഗത തടസ്സവുമുണ്ടായി.
