തിരുവനന്തപുരം: പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ ശൃംഖലയായ ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ (ജിപിഎസ്) പുതിയ ക്യാമ്പസ് ടെക്നോപാർക്ക് ഫേസ്-3-യിൽ പ്രവർത്തനമാരംഭിച്ചു. സ്കൂൾ ഗ്രൂപ്പിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ് നിർവഹിച്ചു.
സിബിഎസ്ഇ, കാംബ്രിഡ്ജ്, ഐ ബി പാഠ്യപദ്ധതികൾ ഒരേ ക്യാമ്പസിൽ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. സ്മാർട്ട് ക്ലാസ് മുറികൾക്ക് പുറമെ അത്യാധുനിക സയൻസ്, സ്റ്റെം (STEM) ലാബുകളും കായിക- കലാ പരിശീലനത്തിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഗ്രൂപ്പിന്റെ പ്രശസ്തമായ ‘സ്റ്റെപ്പിംഗ് സ്റ്റോൺസ്’ പ്രീ-സ്കൂൾ വിഭാഗവും ഇവിടെ പ്രവർത്തിക്കും.
ചടങ്ങിൽ ഐബിഎസ്. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ്, ജി.പി.എസ്. ചെയർമാൻ പി. ജേക്കബ്, കെവിൻ സ്കിയോച്ച്, ജോഹാൻ ജേക്കബ് പി., ലക്ഷ്മി രാമചന്ദ്രൻ, പ്രിൻസിപ്പൽ സരിത ജയരാജ് തുടങ്ങിയവർ പങ്കെടുത്തു. 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു.
