Home » Blog » kerala Max » കർണാടക കോൺഗ്രസിൽ പൊട്ടിത്തെറി; ന്യൂനപക്ഷ വിഭാഗം അധ്യക്ഷൻ കെ. അബ്ദുൾ ജബ്ബാർ രാജിവെച്ചു
CONGRESS-1

പതെരഞ്ഞെടുപ്പിന് പിന്നാലെ കർണാടക കോൺഗ്രസിൽ പൊട്ടിത്തെറി. പാർട്ടിക്കുള്ളിലെ അവഗണനയിൽ പ്രതിഷേധിച്ച് കർണാടക കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം അധ്യക്ഷൻ കെ. അബ്ദുൾ ജബ്ബാർ സ്ഥാനം രാജിവെച്ചു. പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറിനാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്. നാല് പതിറ്റാണ്ടിലേറെയായി പാർട്ടിക്കൊപ്പം നിൽക്കുന്ന മുതിർന്ന നേതാവിന്റെ പടിയിറക്കം കോൺഗ്രസിന് വലിയ തിരിച്ചടിയായി.

ദാവൻഗെരെ സൗത്ത് സീറ്റിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പരിഗണിക്കാതിരുന്നത് കടുത്ത നിരാശയുണ്ടാക്കി. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിൽ ന്യൂനപക്ഷ നേതാക്കളെ മാറ്റിനിർത്തുന്നു. മന്ത്രി ബി. സെഡ്. സമീർ അഹമ്മദ് ഖാനെ പ്രചാരണത്തിൽ നിന്ന് തടഞ്ഞത് സമൂഹത്തിനിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ന്യൂനപക്ഷ വിഭാഗത്തിനുള്ളിൽ പാർട്ടി നേതൃത്വം ഒരു പ്രത്യേക സിൻഡിക്കേറ്റ് വളർത്തിയെടുക്കാൻ ശ്രമിക്കുന്നതായി ജബ്ബാർ ആരോപിച്ചു

അതേസമയം, ജബ്ബാർ ഉൾപ്പെടെയുള്ള നേതാക്കൾ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചുവെന്ന ആരോപണവും കോൺഗ്രസിനുള്ളിൽ ഉയരുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ഇവർ എസ്ഡിപിഐയെ രഹസ്യമായി സഹായിച്ചുവെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. സിദ്ധരാമയ്യ സർക്കാരിനും പാർട്ടിക്കും ഈ രാജി വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ അതൃപ്തിയുമായി രംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.