കൊച്ചി : ക്യൂനെറ്റ് ഇന്ത്യയിൽ പുതിയ ആയുർവേദ വെൽനസ് ഉൽപ്പന്നങ്ങളായ ന്യൂട്രിപ്ലസ് ജോയിന്റ്പ്രോ ഹെൽത്തും ഡൈജസ്റ്റ് പ്രോ ഹെൽത്തും പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. സന്ധികളുടെ ചലനവും ദഹന പ്രക്രിയയും മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ സംരക്ഷണത്തിനും പരമ്പരാഗത ഔഷധസസ്യങ്ങളും ആധുനിക രീതികളും ഉപയോഗിച്ച് നിർമിച്ച ഉൽപ്പന്നങ്ങളാണിത്. തിരക്കേറിയ ജീവിതശൈലിയുടെ ഭാഗമായി ഉയർന്ന സമ്മർദ്ദം, നീണ്ട ജോലി സമയം, കുറഞ്ഞ ശരീര ചലനം എന്നിവ മൂലം ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കാണ് ഇവ പ്രത്യേകമായി ഉപകാരപ്പെടുന്നത്.
ദഹനം മെച്ചപ്പെടുത്താനും കുടലിനെ ആരോഗ്യകരമായി നിലനിർത്താനും ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ശരിയായി ശേഖരിക്കാനും സഹായിക്കുന്ന പ്രത്യേകം നിർമ്മിച്ച ആയുർവേദ ഫോർമുലേഷനാണ് ന്യൂട്രിപ്ലസ് ഡൈജസ്റ്റ് പ്രോ ഹെൽത്ത്. സന്ധികളുടെ ചലനവും വഴക്കവും മെച്ചപ്പെടുത്തുന്നതിനും പേശികളുടെയും അസ്ഥികളുടെയും മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്നതിനും പ്രത്യേകം രൂപപ്പെടുത്തിയതാണ് ന്യൂട്രിപ്ലസ് ജോയിന്റ്പ്രോ ഹെൽത്ത്. രണ്ട് ഉൽപ്പന്നവും ഭക്ഷണത്തിന് മുമ്പ് ഒരു ദിവസം ഒരു കാപ്സ്യൂൾ രണ്ടുതവണ കഴിക്കുകയോ ഡോക്ടറുടെ ഉപദേശം പിന്തുടരുകയോ ചെയ്യുന്നത് നല്ലതാണ്. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും നിലവിൽ ആരോഗ്യപ്രശ്നങ്ങളുള്ളവരും, ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ. ഈ ഉൽപ്പന്നങ്ങൾ 10 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും ഉപയോഗിക്കാം. ന്യൂട്രിപ്ലസ് ഡൈജസ്റ്റ് പ്രോ ഹെൽത്തിനും ന്യൂട്രിപ്ലസ് ജോയിന്റ്പ്രോഹെൽത്തിനും ₹2,780 രൂപയുമാണ് വില.
ന്യൂട്രിപ്ലസ് ജോയിന്റ്പ്രോ ഹെൽത്തും ഡൈജസ്റ്റ് പ്രോ ഹെൽത്തും https://www.vihaanmarketing.
