Home » Top News » kerala Mex » കോഹ്‌ലിയും രോഹിതും തിരിച്ചടിക്കാൻ തുടങ്ങിയാൽ കുഴപ്പമുണ്ടാക്കുന്നവർക്കെല്ലാം രക്ഷപ്പെട്ട് ഓടേണ്ടിവരും; രവി ശാസ്ത്രി
afe22f2403b7b646914f9a90a2ccad318f6709b3ce98ed36628c1632b342a441.0

ന്ത്യൻ സീനിയർ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മക്കുമെതിരെ ഉയരുന്ന വിമർശനങ്ങളെ തള്ളി രവി ശാസ്ത്രി രംഗത്തെത്തി. ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീറുമായി ഇരുതാരങ്ങൾക്കും ശക്തമായ അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ്, സീനിയർ താരങ്ങൾക്ക് പിന്തുണയുമായി ശാസ്ത്രി എത്തിയത്.

ഏകദിന ഫോർമാറ്റിലെ അതികായന്മാരാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയുമെന്ന് പറഞ്ഞ രവി ശാസ്ത്രി, ഇരുവർക്കുമെതിരെ നിൽക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. “അങ്ങനെയുള്ള കളിക്കാരോട് നിങ്ങൾ മുട്ടാൻ നിൽക്കരുത്. കോഹ്‌ലിയും രോഹിതും ശരിയായി ചിന്തിച്ച് തിരിച്ചടിക്കാൻ തുടങ്ങിയാൽ ഈ കുഴപ്പമുണ്ടാക്കുന്നവർക്കെല്ലാം രക്ഷപ്പെട്ട് ഓടേണ്ടിവരും,” ശാസ്ത്രി പറഞ്ഞു. “അനുഭവസമ്പത്ത് ഒരിക്കലും മാർക്കറ്റിൽ നിന്ന് വാങ്ങാൻ കിട്ടില്ല. ഒരാൾ ചേസ് മാസ്റ്ററാണ്, മറ്റൊരാൾ ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ച്വറികൾ നേടിയിട്ടുള്ളയാളാണ്,” എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സീനിയർ താരങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

രവി ശാസ്ത്രി ആരുടെയും പേര് എടുത്തുപറഞ്ഞില്ലെങ്കിലും, അദ്ദേഹത്തിന്റെ പ്രതികരണം പ്രധാനമായും ലക്ഷ്യമിട്ടത് പരിശീലകൻ ഗൗതം ഗംഭീറിനെയും ചീഫ് സെലക്ടർ അജിത് അഗാർക്കറിനെയുമാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്. കാരണം, തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ഗംഭീറും അഗാർക്കറും കോഹ്‌ലിക്കും രോഹിത്തിനും മുന്നിൽ പല നിബന്ധനകളും വെച്ചുകൊണ്ടിരിക്കുകയാണ്. ഫോമും ഫിറ്റ്‌നസും തെളിയിക്കുന്നതിനായി ഇരുവരും വിജയ് ഹസാരെ ട്രോഫിയിൽ കളിക്കണമെന്നാണ് ഏറ്റവും ഒടുവിൽ അവർ മുന്നോട്ട് വെച്ച നിബന്ധന.