വാണിമേൽ പാലത്തിന് സമീപം പുതുതായി നിർമ്മിച്ച പാർക്കിൽ ഊഞ്ഞാൽ പൊട്ടി വീണ് യുവാവിന് പരിക്ക്. കോളിപ്പാറ താനമഠത്തിൽ അഖിലേഷിനാണ് അപകടത്തിൽ പരിക്കേറ്റത്. ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കെ, ഇരുമ്പിൽ നിർമ്മിച്ച മേൽക്കൂരയടക്കം അഖിലേഷിന്റെ ശരീരത്തിലേക്ക് തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഖിലേഷിന് പത്തോളം തുന്നലുകളുണ്ട്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കുമുണ്ട്.
