സംസ്ഥാനത്തെ വിവിധ കോടതി സേവനങ്ങൾക്കുള്ള ഫീസ് വർദ്ധിപ്പിച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം. ഫീസ് വർദ്ധനവ് ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിലെ അഭിഭാഷക സംഘടന സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി. ഫീസ് വർദ്ധനവിൽ യാതൊരു അപാകതയുമില്ലെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷക സംഘടന കോടതി ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരങ്ങൾക്ക് ശേഷമാണ് പൊതുതാത്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഫീസ് വർദ്ധനവ് അന്യായവും അനുചിതവുമാണ് എന്നായിരുന്നു ഹർജിക്കാർ കോടതിയിൽ വാദിച്ചത്. എന്നാൽ ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കോർട്ട് ഫീസുകൾ വർദ്ധിപ്പിച്ചത്.
