Home » Blog » Kerala » കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2024, 2025 വർഷങ്ങളിലെ കടമ്മനിട്ട പുരസ്‌കാരത്തിന് നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു
images - 2026-03-09T185747.601

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2024, 2025 വർഷങ്ങളിലെ സാഹിത്യ പുരസ്‌കാരമായ കടമ്മനിട്ട പുരസ്‌ക്കാരത്തിന് നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. 2024 ലെ പുരസ്‌ക്കാരം ‘ചെറുകഥ’ വിഭാഗത്തിനും, 2025 ലെ പുരസ്‌ക്കാരം ‘നിരൂപണ’ വിഭാഗത്തിനും നൽകുവാനാണ് കൗൺസിൽ തീരുമാനം. ചെറുകഥാ വിഭാഗത്തിൽ 2020 ജനുവരി മുതൽ 2024 ഡിസംബർ വരെ 5 വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച കൃതികളും, നിരൂപണ വിഭാഗത്തിൽ 2021 ജനുവരി മുതൽ 2025 ഡിസംബർ വരെ 5 വർഷങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിച്ച കൃതികളുമാണ് പരിഗണിക്കുക. 75,000 രൂപയും, പ്രശസ്തി പത്രവും, വെങ്കല ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. എഴുത്തുകാർ വായനക്കാർ തുടങ്ങിയവർക്ക് കൃതികളുടെ പേര് നിർദ്ദേശിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന 5 ചെറുകഥകൾ/നിരൂപണ കൃതികൾ പുരസ്‌ക്കാര സമിതിയുടെ വിലയിരുത്തലിനായി സമർപ്പിക്കും. നിർദ്ദേശങ്ങൾ തപാലിലോ ഇ-മെയിലിലോ അയക്കാം. ലഭിക്കേണ്ട അവസാന തീയതി മാർച്ച് 31.