ജില്ലയിലെ മലയോര മേഖലയായ കുളത്തൂപ്പുഴ ഭാഗത്ത് കാട്ടുപോത്ത് ശല്യം വർധിക്കുന്നു. തെന്മല ശെന്തുരുണി വന്യജീവി സങ്കേതത്തിൽ നിന്നാണ് കാട്ടുപോത്തുകൾ കൂട്ടമായി ദിവസവും ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത്. പകൽ സമയത്ത് പോലും ഇവയെ റോഡിൽ കാണാറുണ്ടെന്നും കാട്ടുപോത്തുകളുടെ സാന്നിധ്യം നാട്ടുകാരിൽ വലിയ ഭീതി ഉണ്ടാക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇന്നലെ കുളത്തൂപ്പുഴയിൽ ഇറങ്ങിയ കാട്ടുപോത്ത് കൂട്ടത്തെ തെന്മല റാപ്പിഡ് റെസ്‌പോണ്ട് ടീം സ്ഥലത്തെത്തി വനത്തിലേക്ക് തുരത്തിയോടിച്ചു.
