Home » Blog » Kerala » കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണും-മന്ത്രി അബ്ദുറഹ്മാന്‍
images (94)

താനൂര്‍ മണ്ഡലത്തിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് ന്യൂനപക്ഷ ക്ഷേമ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. പൊന്മുണ്ടം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ കഞ്ഞിക്കുളങ്ങര (ചോലപ്പുറം) കാവനാട് ചോല വരെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പണി പൂര്‍ത്തീകരിച്ച

റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി 5000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയത് ജില്ലയിലെ 16 മണ്ഡലങ്ങളിലെയും കുടിവെള്ള പദ്ധതികളെ ബാധിച്ചു. എന്നാല്‍ നബാര്‍ഡില്‍നിന്ന് 5000 കോടി ലോണെടുത്ത് പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 1600 കോടി ഇതില്‍നിന്ന് പിന്‍വലിച്ചു. മണ്ഡലത്തിലെ പൈപ് ലൈന്‍ പൂര്‍ത്തീകരിച്ചതായും മെയിന്‍ ലൈനില്‍നിന്ന് വെള്ളം കൊണ്ടുപോകുന്നതിന് മൂന്ന് പൈപ് ലൈനുകള്‍ പൂര്‍ത്തീകരിക്കുന്നതോടെ മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കും. പൊന്‍മുണ്ടം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാക്കാന്‍ 50 ലക്ഷം അനുവദിച്ചു.ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. പഞ്ചായത്തില്‍ 103 കോടിയുടെ വികസന പദ്ധതികള്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു

പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കോമുകുട്ടി അധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ അലവി, സജിഷ, പഞ്ചായത്ത് അംഗങ്ങളായ അബ്ദു, സി.കെ മുത്തു, റൗഫ്, സാഹിറ, സുമയ്യ, സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.