Home » Blog » Kerala » കുംഭമേള വൈറല്‍ താരം പെണ്‍കുട്ടിയുടെ പരാതിയില്‍ വി.എച്ച്.പി നേതാവ് അടക്കം അഞ്ചുപേർക്കെതിരെ കേസ്
14

കൊച്ചി: കുംഭമേള വൈറല്‍ താരം പെണ്‍കുട്ടിയുടെ പരാതിയില്‍ വി.എച്ച്.പി നേതാവടക്കം അഞ്ചുപേര്‍ക്കെതിരെ കേസ്. വി.എച്ച്.പി ജനറൽ സെക്രട്ടറി അനില്‍ വിളയില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ലവ് ജിഹാദ് നടത്തി തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞു അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

നേരത്തെ പെണ്‍കുട്ടിയുടെ വിവാഹവുമായി തിരുവനന്തപുരം അതിവേഗ പോക്സോ കോടതി മധ്യപ്രദേശ് പൊലീസിനോട് റിപ്പോര്‍ട്ട് തേടി. മേയ് 20നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മഹേശ്വര്‍ സ്റ്റേഷന്‍ എസ്എച്ച്ഒക്ക് നിര്‍ദേശം നല്‍കി. വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്കെതിരെ പോക്സോ കേസ് എടുക്കണമെന്ന ഹർജിയിലാണ് നടപടി. അഭിഭാഷകനായ പി. നാഗരാജാണ് ഹർജി നല്‍കിയത്. എം.വി ഗോവിന്ദനെ കൂടാതെ വി. ശിവന്‍കുട്ടി, എ.എ റഹീം തുടങ്ങി ആറ് പേര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.